Kerala

ഐ.സി.യു പീഡനക്കേസ്; ഡോ.കെ വി പ്രീതിക്കെതിരായ പരാതിയിൽ പുനരന്വേഷണം ഉറപ്പുനൽകിയതായി അതിജീവിത

Spread the love

കോഴിക്കോട് ഐ.സി.യു പീഡനക്കേസിൽ ഡോ.കെ വി പ്രീതിയ്ക്കെതിരായ പരാതിയിൽ പുനരന്വേഷണം നടത്താമെന്ന് ഐജി ഉറപ്പുനൽകിയതായി അതിജീവത. ഐ ജി യുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചതായി അതിജീവിത ട്വൻ്റിഫോറിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് ഡോ പ്രീതിക്കനുകൂലമെന്നാരോപിച്ചാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ടത്.

ഡോ പ്രീതി താൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല എന്നാണ് അതിജീവിതയുടെ പരാതി. ഈ പരാതി അന്വേഷിച്ച് മെഡിക്കൽ കോളജ് എസിപി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ട് പൂർണമായും ഡോക്ടർ പ്രീതിയ്ക്ക് അനുകൂലമെന്നാണ് അതിജീവിതയുടെ പരാതി. Acp യുടെ റിപ്പോർട്ടിനെതിരെയാണ് അതിജീവിത ഐ ജി യെ കണ്ടത്. പുനരന്വേഷണം നടത്താമെന്നും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താമെന്നും ഐ.ജി ഉറപ്പ് നൽകിയതായി അതിജീവിത പറഞ്ഞു
പരിശോധനസമയത്ത് ഡോക്ടർക്കൊപ്പം ഇല്ലാതിരുന്ന ജൂനിയർ ഡോക്ടരുടെ മൊഴി ഈ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിജീവിത പറയുന്നു. കഴിഞ്ഞ ദിവസമാണ് ഈ റിപ്പോർട്ട് അതിജീവിതയ്ക്ക് ലഭിച്ചത്.