അന്തിമ പോളിങ് ശതമാനം പുറത്ത്; ആദ്യഘട്ടത്തിൽ 66.14%, രണ്ടാം ഘട്ടത്തിൽ 66.71%, കേരളത്തിൽ 71.27%
ദില്ലി: രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പന്‍റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 66.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തില്‍ 66.71ശതമാനമാണ് ആകെ പോളിങ്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27ശതമാനമാണ് ആകെ പോളിങ്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റവും പുതിയ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (78.41ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (63.37ശതമാനം)