National

കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

Spread the love

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്.

വോട്ട് ബഹിഷ്കരണത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ നാട്ടുകാർ പോളിങ് ബൂത്തുകൾ ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരെയും ആക്രമിച്ചിരുന്നു. റീപോളിംഗ് ദിനത്തിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.