Kerala

ഇ.പി- ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയ്ക്കായെന്ന് കോണ്‍ഗ്രസ്; കള്ളിവെളിച്ചത്തായപ്പോള്‍ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ നോക്കിയെന്ന് കെ സി വേണുഗോപാല്‍

Spread the love

ഇ.പി ജയരാജന്‍ -പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കൂടിക്കാഴ്ചയില്‍ നടന്നത് കൃത്യമായ ഡീലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. കേരളത്തിലെ മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജന് ജാവദേക്കറിനെ കാണാനാകില്ല. ബിജെപിയുമായുള്ള ബന്ധത്തിന് കൃത്യമായി കളമൊരുക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയുമായുള്ള ബാന്ധവം ഇ പി ജയരാജനില്‍ മാത്രം ഒതുങ്ങില്ലെന്ന് കെ സി വേണുഗോപാല്‍ പറയുന്നു. കള്ളി വെളിച്ചത്താകുമ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. സംഭവത്തില്‍ ഇ പി മാത്രമല്ല മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഐഎം ശ്രമിച്ചു. താമസം നേരിട്ട 90 ശതമാനം ബൂത്തൂകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.