Kerala

രാഷ്ട്രീയമല്ലാതെ രാമകഥ പറയാനാണോ പോയത്?; പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇ.പി സമ്മതിച്ചു; കെ സുധാകരൻ

Spread the love

പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇ പി തന്നെ ശരിവച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ഉന്നയിച്ച ആരോപണങ്ങൾ ഇ പി ശരിവെച്ചു . രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇപി യുടെ പ്രസ്താവന തമാശയാണ്. രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്നും സുധാകരൻ പരിഹസിച്ചു. പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തി. അതിനുശേഷം കച്ചവടവും നടത്തി. ഇ പി എങ്ങോട്ട് പോയാലും തനിക്ക് ഒന്നുമില്ലെന്നും തനിക്കെതിരായ ഗൂഢാലോചന ആരോപണം തെറ്റാണെന്നും കെ സുധാകരൻ പറഞ്ഞു.

സുധാകരനെതിരെ വിമർശനമുന്നയിച്ച ഇ പി, കെ സുധാകരൻ ബിജെപിയിൽ പോകാൻ നിൽക്കുന്നയാളാണെന്നും സുധാകരനെ പോലെയല്ല എല്ലാവരുമെന്നും പരിഹസിച്ചു. ആർഎസ്എസിനെതിരെ ജീവൻ കൊടുത്ത് പോരാടുന്നവരാണ് താനും പാർട്ടിയും. തനിക്ക് നന്ദകുമാറിനൊപ്പം പോകേണ്ട കാര്യമില്ല. ആർഎസ്എസ് കോൺഗ്രസ് ബന്ധമാണ് അരോപണത്തിന് പിന്നിലെന്നും ഇ.പി ജയരാജൻ പറഞ്ഞു.