Friday, December 13, 2024
Latest:
Kerala

പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല’: വി എസ് സുനിൽകുമാർ

Spread the love

പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. പ്രതിസന്ധി വോട്ടാക്കി മാറ്റാൻ മറ്റുചില മുന്നണികൾ ശ്രമിച്ചുവെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.

തൃശൂർ പൂരവിവാദം ശബരിമല പോലെ ആളിക്കത്തിക്കാൻ നീക്കം നടക്കുന്നു. ചിലർ അതിന് ശ്രമിക്കുന്നു.ആചാരങ്ങളറിയാത്ത പോലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ആചാരങ്ങളറിയാത്ത പോലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നം. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോ​ഗസ്ഥർക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂരിലെ പോലീസ് ഉദ്യോ​ഗസ്ഥരിൽ പലരും പുറത്തായിരുന്നു. പൂരത്തിനെതിരേ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി ലോബി പ്രവർത്തിക്കുന്നുവെന്നും സുനിൽകുമാർ ആരോപിച്ചു.