ജസ്‌ന തിരോധാന കേസ്; നിർണായക വിധി ഇന്ന്
ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്.വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി.കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ കോടതിയിൽ
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നേരിട്ടു ഹാജരായി.
രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.