Tuesday, March 4, 2025
Latest:
National

‘മുസ്ലിം ക്ഷേമം ഉറപ്പാക്കി; മുത്തലാഖ് നിരോധനത്തിലൂടെ ജീവിതം സുരക്ഷിതമാക്കി’; പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

മുസ്ലിം ക്ഷേമപദ്ധതികള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിലെ റാലിയിലാണ് മുസ്ലിം ക്ഷേമം ഉറപ്പാക്കിയെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചത്. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് മോദി വിമര്‍ശിച്ചു. രാജസ്ഥാന്‍ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. മുസ്ലീം സഹോദരിമാര്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം വിവാദത്തിലായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു