National

ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

Spread the love

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജിപിടിയുടെ സ്രഷ്ടാവുമായ ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാർട്ണർഷിപ്പ് മേധാവിയായാണ് പ്രഗ്യയെ നിയമിച്ചിരിക്കുന്നത്. ആദ്യമായാണ് ഓപ്പൺ എഐ ഇന്ത്യയിൽ ഒരാളെ നിയമിക്കുന്നത്.

ഈ മാസാവസാനത്തോടെ പ്രഗ്യ ഓപൺ എ.ഐയിൽ ജോലി തുടങ്ങും. 39കാരിയായ പ്രഗ്യ മുമ്പ് മുമ്പ് ട്രൂകോളറിലും മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേഷനിലും ജോലി ചെയ്തിരുന്നു. ട്രൂകോളറിന് മുമ്പ് മെറ്റ പ്ലാറ്റ്‌ഫോംസിൽ മൂന്ന് വർഷക്കാലം പ്രവർത്തിച്ചു. വാട്‌സാപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു പ്രഗ്യ. 2018ൽ വ്യാജ വാർത്തകൾക്കെതിരായ വാട്സ് ആപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു.

ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ പ്രഗ്യ 2012 ൽ ഇന്റർനാഷണൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബിഎ കരസ്ഥമാക്കി. ലണ്ടൻ സ്‌കൂൾ ഓഫ് എക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് ബാർഗെയിനിങ് ആന്റ് നെഗോഷ്യേഷൻസിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രഗ്യാൻ പോഡ്കാസ്റ്റ് എന്നൊരു മെഡിറ്റേഷൻ പോഡ്കാസ്റ്റും പ്ര​ഗ്യ അവതരിപ്പിക്കുന്നുണ്ട്.