ബിജെപിയും ആർഎസ്എസും ഇന്ത്യയുടെ ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു : രാഹുൽ ഗാന്ധി
ബിജെപിയും ആർഎസ്എസും ഇന്ത്യയുടെ ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. കുറച്ച് വ്യവസായികളുടെ ഉപകരണമായാണ് മോദി പ്രവർത്തിക്കുന്നത്. ‘ഇടയ്ക്ക് മോദി പറയും ഒളിമ്പിക്‌സ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഇടയ്ക്കു പറയും ചന്ദ്രനിലേയ്ക്ക് അയക്കുമെന്ന്. പക്ഷേ കർഷകരുടെ പ്രശ്‌നമോ തൊഴിലില്ലായ്മയോ അദ്ദേഹം പറയില്ല’- രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ പ്രശ്‌നങ്ങൾ തനിക്കറിയാം, രാത്രി യാത്രാ നിരോധനം വന്യമൃഗ ശല്യം, മെഡിക്കൽ കോളജ് പ്രശ്‌നം എല്ലാം അറിയാമെന്നും ഒരു മെഡിക്കൽ കോളേജ് വരാൻ ഇത്ര താമസം എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതാണെന്നും സമ്മർദ്ദം ചെലുത്തിയതാണെന്നും പക്ഷേ സർക്കാർ താമസിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.