സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ്; പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ബിജെപിയുടെ ശ്രമം: പ്രകാശ് കാരാട്ട്
സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ് എന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം എന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. മതധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ജനകീയ വിഷങ്ങളല്ല ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നത്. മതവും വിശ്വാസവും മാത്രമാണ് അവർ പറയുന്നത്.
മത്സ്യസമ്പത്ത് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീൻ കഴിച്ചു എന്ന് പറഞ്ഞു തേജസ്വി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാൻ ആണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. വർഗീയ ധ്രുവീകരണമാണ് പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അത്യാവശമാണ്. കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ
സംസ്ഥാനത്ത് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജൻസി വരുന്നു. സിബിഐ വരേണ്ട കേസുകളിൽ പോലും ഇഡി ആണ് വരുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് കൊണ്ട് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടെങ്കിൽ ദേശീയ പാർട്ടി അംഗീകാരം ഉണ്ടാകും. സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ്. സംസ്ഥാനത്ത് പിഡിപി – എൽഡിഎഫ് സഖ്യമില്ല. എസ്ഡിപിഐ പിന്തുണ പോലെയല്ല പിഡിപി പിന്തുണ. എസ്ഡിപിഐ പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയാണ്. പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയായത് കൊണ്ടാണ് യുഡിഎഫ് എസ്ഡിപിഐ സഹകരണത്തെ വിമർശിച്ചത്.
പിഎഫ്ഐയെയും പിഡിപിയെയും താരതമ്യപ്പെടുത്താനാകില്ല. ഇഡിയെ രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുന്നു. മുഖ്യമന്ത്രി രാഹുലിനെതിരെ വിമർശനം ഉന്നയിച്ചതായി ശ്രദ്ധയിൽ ഇല്ല. വീണാ വിജയന് എതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രം. രണ്ട് കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് ആണ് പണം ചെക്ക് വഴി കൈമാറി. അതിൽ എങ്ങനെ ആണ് കള്ളപ്പണ നിരോധന നിയമം അനുസരിച്ചു കേസ് എടുത്തു പോകാൻ ആകുക. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്. ഇതൊരു വലിയ പോരാട്ടമാണ്. ആ പോരാട്ടത്തിൽ കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടത്? ഇത് രാജത്തിന് നൽകുന്ന സന്ദേശം തെറ്റായിരിക്കും.
കോൺഗ്രസിന്റെ വിമർശകനല്ല. കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്ന ആളാണ്. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷം കോൺഗ്രസ് ആണ് എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയണം.