Kerala

‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും’: നരേന്ദ്രമോദി

Spread the love

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിലെത്തി. മലയാളത്തിൽ പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ​ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസം​ഗം.

മാസപ്പടി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു. മാസപ്പടി കേസ് പുറംലോകമെത്തിയത് കേന്ദ്രസർക്കാർ ഇടപെടൽ മൂലം. കരുവന്നൂരും മാസപ്പടിയും വച്ച് സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി.

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും. സ്വണ്ണക്കടത്തിൽ പ്രതികളെ സംരക്ഷക്കാൻ സർക്കാർ നീക്കം. അഴിമതി നടത്തിയവരെ തുറങ്കലിൽ അടയ്ക്കും. ഇടത് വലത് സർക്കാർ കേരളത്തെ കൊള്ളയടിക്കുന്നു.

ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴി‍ഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.

കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ഈ നാട്ടിലാണ് നാരായണ ​ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പർശമുണ്ടായതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാട്ടാക്കടയിലെത്താൻ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.