Monday, January 27, 2025
National

‘കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്നത് സർക്കാരല്ല’; ദക്ഷിണേന്ത്യയിൽ ഇക്കുറി നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

Spread the love

ഇഡിയും സിബിഐയും ഉൾപ്പെടുന്ന കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തിൽ കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് ഇലക്ട്രൽ ബോണ്ട് കൊണ്ടുവന്നതെന്നും പ്രധാനമന്ത്രിയുടെ ന്യായീകരണം. ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറുപതിറ്റാണ്ടത്തെ കോൺഗ്രസ് ഭരണത്തിന് ആകെ നൽകാൻ സാധിച്ചതിന്റെ പലമടങ്ങ് നേട്ടം പത്തുവർഷംകൊണ്ട് രാജ്യത്തിന് സമ്മാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. കുടുംബത്തിനുവേണ്ടി രാജ്യത്തെ ഭരിച്ചുകൊണ്ടിരുന്നവരുടെ കാലം കഴിഞ്ഞു. രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നവർക്കൊപ്പമാണ് ജനം ഉള്ളത്. അഴിമതിക്കെതിരായ നീക്കങ്ങളിൽ സന്ധിയില്ല. ഏക സിവിൽ കോഡ്, ഒരു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കും. മോദിയുടെ ഗ്യാരണ്ടി യാഥാർത്ഥ്യവും കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തവയും ആണ്.

സനാതന ധർമ്മത്തിനെതിരെ വിഷം തുപ്പുന്ന വരെ ചുമലിലേറ്റുകയാണ് കോൺഗ്രസ് ചെയ്യുന്നത്. തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ വലിയ നേട്ടം ബിജെപി ഉണ്ടാക്കും. സംസ്ഥാന സർക്കാരികളെ ഏതെങ്കിലും വിധത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി

ഏതെങ്കിലും ഒരു സംസ്കാരത്തെയോ ഭാഷയോ വേഷത്തെയോ ഭക്ഷണത്തെയോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല. വൈവിധ്യത്തെ ആഘോഷിക്കാൻ തയ്യാറാകാത്തവരാണ് ദക്ഷിണമെന്നും ഉത്തരം എന്നും ഭാരതത്തെ രണ്ടായി കാണുന്നത്. ഭരണത്തുടർത്തിയുടെ കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.