Monday, March 24, 2025
Kerala

നരേന്ദ്രമോദി നാളെ കേരളത്തില്‍; കുന്നംകുളത്തും കാട്ടാക്കടയിലും എത്തും

Spread the love

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍ എത്തും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി എത്തുന്നത്.

കുന്നംകുളത്തിനടുത്ത് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11 മണിക്കാണ് പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി, റോഡ് മാര്‍ഗം സമ്മേളന സ്ഥലത്ത് എത്തും.

തിരുവന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത പൊതുസമ്മേളനം. 11 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ 12.30ന് ആകും പ്രധാനമന്ത്രി എത്തുക. പ്രവര്‍ത്തകര്‍ 11ന് മുമ്പ് ഗ്രൗണ്ടില്‍ പ്രവേശിക്കണം.

ഇതിനായി കോളേജ് ഗ്രൗണ്ടില്‍ നാല് ഗേറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന കവാടത്തിലൂടെ ഗ്രൗണ്ടിലെ പ്രത്യേക സുരക്ഷാ പാതയിലൂടെയാകും പ്രധാനമന്ത്രി വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രധാനമന്ത്രി വേദിയില്‍ നിന്നും മടങ്ങും.