Tuesday, June 2, 2026
Latest:
National

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കല്ലേറ്; ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് പരുക്ക്

Spread the love

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ കല്ലേറിൽ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് പരുക്ക്. വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ് കല്ലേറ് ഉണ്ടായത്. ജഗൻ മോഹൻ റെഡ്ഡിയുടെ നെറ്റിയിലാണ് പരുക്കേറ്റത്.

അക്രമത്തിന് പിന്നിൽ ടിഡിപി ആണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു.ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിന് പരുക്കേറ്റിട്ടുണ്ട്.