Kerala

‘യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്’; വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്ന് കെഎൻ ബാലഗോപാൽ

Spread the love

കടമെടുപ്പ് പരിധി കേസിൽ സുപ്രിം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കൊടുത്ത ഹർജി ഭരണഘടനപരമായ ഗൗരവം ഉള്ളതാണ്. സുപ്രിം കോടതി അതാണ് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ചിന് കേസ് കൈമാറിയത് ഇന്ത്യയുടെ ചരിത്രത്തിലെ വളരെ പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങളിൽ ഇത്തരം വിധി ആദ്യം. മുൻപ് എടുത്തു കൊണ്ടിരുന്ന പണം 15 ആം ധനകാര്യ കമ്മീഷൻ വെട്ടിക്കുറച്ചു. 13600 കോടി കിട്ടിയത് കേരളത്തിന് അധികമായി കിട്ടിയതല്ല. കിട്ടാനുള്ളതിൻ്റെ പകുതി ലഭിച്ചിട്ടില്ല. അത്യാവശ്യമുള്ള ഒരു കാര്യത്തിനും കുറവ് ഉണ്ടാകില്ല. നിയന്ത്രണം ഉണ്ടാകും. കോടതിയിൽ പോയത് പ്ലാൻ ബി ആണ്. ധൂർത്തില്ല. അതിന് തെളിവാണ് കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ച അംഗീകാരങ്ങൾ.

ഭരണഘടന അനുസരിച്ചാണ് കേരളം സുപ്രിം കോടതിയിൽ പോയത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യും. ന്യായമായ കാര്യങ്ങളിൽ കേന്ദ്ര മന്ത്രിമാർ നടത്തുന്ന പ്രസ്താവന രാഷ്ട്രീയപരമാണ്. കേരളത്തിന് കിട്ടാനുള്ള പണമെല്ലാം വെട്ടിക്കുറയ്ക്കുന്നു. കേരളത്തിൽ 3 വർഷം കൊണ്ട് 75 ശതമാനം നികുതി വർധിപ്പിച്ചു. എല്ലാ മേഖലയ്ക്കും എത്തിക്കാനുള്ള പണം എത്തിച്ചു. വെറുതേ ഇരിക്കുകയായിരുന്നില്ല. കിട്ടാനുള്ള മുഴുവൻ നികുതിയും പിരിച്ചെടുത്തു.

സംസ്ഥാന സർക്കാരിൻ്റെ തെറ്റായ സാമ്പത്തിക നയമാണ് പ്രശ്നമെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞു. ശമ്പളം മുടങ്ങുമെന്ന പ്രചരണം നടന്നപ്പോൾ സന്തോഷിച്ചവരാണ് പ്രതിപക്ഷം. സാധാരണ രീതിയിൽ വിഷമിക്കുകയാണ് വേണ്ടത്. പാർലമെൻ്റിനുള്ളിൽ സാമ്പത്തിക പ്രശ്നം ഉന്നയിക്കാൻ യുഡിഎഫ് എംപി മാർക്ക് കഴിഞ്ഞില്ല. യുഡിഎഫ് എംപിമാർ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്? കേരളത്തിന് വേണ്ടിയായിരുന്നില്ല. പെറ്റീഷൻ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നു. കേരളത്തിൻ്റെ ആവശ്യത്തിൽ ന്യായം ഉണ്ടോയെന്നല്ല കേന്ദ്രം കോടതിയിൽ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങൾ പരാതിയുമായി എത്തുമെന്നാണ്.

കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ പോയി സമരം ചെയ്ത് കേരള ജനതയ്ക്ക് വേണ്ടി. സമരം ചെയ്തത് അന്തസ്സായി കാണുന്നു. കേരളം പൊരുതി മുന്നോട്ടു കൊണ്ടുവന്ന വിഷയം. വി മുരളീധരൻ കേരള ജനതയ്ക്ക് എതിരായി സംസാരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.