Sports

പാകിസ്താൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി വീണ്ടും ബാബർ അസം

Spread the love

പാകിസ്താൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി വീണ്ടും ബാബർ അസം. ലോകകപ്പിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് അസമിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത്. തുടർന്ന് ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം ബാബർ രാജിവെക്കുകയും ചെയ്തു. ടി-20 നായകസ്ഥാനം ഷഹീൻ അഫ്രീദിയ്ക്കും ടെസ്റ്റ് നായകസ്ഥാനം ഷാൻ മസൂദിനുമാണ് നൽകിയിരുന്നത്. പാകിസ്താൻ പിന്നീട് ഏകദിനം കളിച്ചിട്ടില്ല.

കഴിഞ്ഞ ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലെ അഞ്ചിൽ നാല് മത്സരങ്ങളും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഇതിനിടെ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക്കാ അഷറഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനം ഒഴിയുകയും ചെയ്തു. പുതിയ ബോർഡ് അഫ്രീദിയുടെ പ്രകടനത്തിൽ തൃപ്തരായിരുന്നില്ല. ഇതിനു പിന്നാലെയാണ് അഫ്രീദിയെ തിരികെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നത്. വരുന്ന ടി-20 ലോകകപ്പിൽ ബാബർ അസമിനു കീഴിലാവും പാകിസ്താൻ കളിക്കുക.

പുതിയ സെലക്ഷൻ കമ്മിറ്റി ബാബർ അസമിനെ തന്നെ ട്വന്റി-20 ഏകദിന ക്യാപ്റ്റനായി നിയമിക്കാൻ ശുപാർശ നൽകി. ഈ തീരുമാനം പാക് ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയായിരുന്നു. ട്വന്റി-20 ലോകകപ്പ് ബാബർ അസമിന് കീഴിലാകും പാകിസ്ഥാൻ കളിക്കുക.