Kerala

വീ​ടി​ന് പി​ന്നിൽ കു​ളി​മു​റി​ക്ക​ടു​ത്താ​യി പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ വളർത്തിയത് കഞ്ചാവ് ചെടി; അറസ്റ്റ്

Spread the love

തിരുവനന്തപുരം നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല ജ​ങ്​​ഷ​ന് സ​മീ​പം വാ​ക​ഞ്ചാ​ലി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​നു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​പി​റ​കി​ല്‍ കു​ളി​മു​റി​ക്ക​ടു​ത്താ​യി ഒ​രു പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ ആ​ണ് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യി​രു​ന്ന​ത്. ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​രേ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​യ ബി​നോ​ജ്, പീ​റ്റ​ര്‍ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

അതേസമയം, എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. ‘മാഡ് മാക്സ്’ എന്നറിയപ്പെട്ടിരുന്ന രണ്ടംഗ സംഘത്തെയാണ് വ്യത്യസ്ത ഇനം മയക്ക് മരുന്നുകളുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് ബംബരാണ സ്വദേശി ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32 ) ഇടുക്കി ഉടുമ്പൻ ചോല സ്വദേശി അമൽ വർഗ്ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

പരിശോധനയിൽ ഇവരുടെ കൈയ്യിൽ നിന്നും താമസസ്ഥലത്തുനിന്നുമായി അത്യന്തം മാരകമായയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്കുമരുന്ന് ഗുളികകളും (14.818 ഗ്രാം) കണ്ടെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി ‘മാഡ് മാക്സ് ‘ എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.