Friday, February 13, 2026
Kerala

കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

Spread the love

പാലക്കാട് കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചു. വെടിക്കെട്ട് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല ക്രമീകരിച്ചിട്ടില്ലെന്ന കാരണത്താലാണ് നടപടി.

അനുമതി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റിസ്ക് അസസ്‌മെന്റ് പ്ലാനും വേല കമ്മറ്റി ഹാജരാക്കിയിട്ടില്ല. ഉപകരണങ്ങളുടെ കെമിക്കൽ ലബോറട്ടറി പരിശോധന നടത്തിയിട്ടില്ലെന്നും 2 മാസത്തിന് മുമ്പ് അപേക്ഷ നൽകണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്നും എഡിഎം ഉത്തരവിൽ പറയുന്നു. മാർച്ച് 26, 27 തീയതികളിലാണ് കാട്ടുശ്ശേരി വെടിക്കെട്ട്.