Thursday, December 26, 2024
Latest:
National

മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപി ഗാസിയാബാദിൽ നിന്ന് ബിജെപി അദ്ദേഹത്തെ മത്സരിപ്പിച്ചേക്കും. അദ്ദേഹത്തോടൊപ്പം വൈഎസ്ആർ കോൺഗ്രസ് നേതാവ് വര പ്രസാദ് റാവുവും (റിട്ടയേർഡ് ഐഎഎസ്) ബിജെപിയിൽ ചേർന്നു.

പ്രതിരോധ രംഗത്ത് നാല് പതിറ്റാണ്ടിലേറെ പരിചയമുള്ളയാളാണ് ആർകെഎസ് ബദൗരിയ. രാജ്യത്തിൻ്റെ 23-ാമത് വ്യോമസേനാ മേധാവിയായിരുന്നു. 2019 സെപ്റ്റംബർ 30 മുതൽ 2021 സെപ്റ്റംബർ 30 വരെ. വ്യോമസേനാ ഉപമേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മാർച്ച് മുതൽ 2018 ഓഗസ്റ്റ് വരെ സതേൺ എയർ കമാൻഡിൻ്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചു. റഫാൽ യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം.