National

മദ്യ നയ കേസ്; കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

Spread the love

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇഡി സ്വീകരിക്കുന്ന നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി ഹർജിയിൽ മറുപടി നൽകാൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22 ന് വീണ്ടും പരിഗണിക്കും.

ഡൽഹി മദ്യനയ കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത് മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ സംരക്ഷണം നൽകാനാകില്ലെന്നും കോടതി പറഞ്ഞു.

വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഒൻപതാമത്തെ തവണയും സമൻസ് അയച്ചതോടെയാണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.