Tuesday, February 4, 2025
Latest:
Kerala

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Spread the love

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്. ​ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്.

വീട്ടിലെ ആട്ടിൻ കൂടിനുള്ളിൽ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് അന്വേഷിച്ച് പോയതായിരുന്നു തുളസി. ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇവിടെ നിന്നാണ് തുളസിക്ക് നേരെ തേനീച്ച ആക്രമണമുണ്ടായത്. ആദ്യം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.