Kerala

തിരുവനന്തപുരത്തെ 10 കോളജുകളിൽ എഐ ലാബുകൾ സ്ഥാപിക്കും’; സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

Spread the love

തിരുവനന്തപുരത്തെ പത്ത് കോളജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കോളജുകളുടെ പട്ടിക ഉടൻ പുറത്തിറക്കും. തിരുവനന്തപുരത്ത് ആദ്യ ഘട്ടമായി ആരംഭിക്കുന്നു എന്നേയുള്ളൂ. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എഐ ലാബുകൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ല. ഗവ. കോളജുകളിൽ നൽകുന്നതിന് തടസമില്ല. തിരുവനന്തപുരത്തെ ഐടി രംഗത്തെ കുതിപ്പാണ് താൻ ലക്ഷ്യം വയ്ക്കുന്നത്. താൻ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയാണ്. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. അതിൽ മറയ്ക്കാൻ ഒന്നുമില്ല

ചെയ്യുന്ന കാര്യമേ താൻ പറയൂ. തിരുവനന്തപുരത്തെ സേവിക്കുന്നു എന്നതിനപ്പുറം തനിക്ക് മറ്റ് താത്പര്യങ്ങളില്ല. 5 ദിവസം മുമ്പാണ് ക്യാബിനറ്റ് ഇന്ത്യ എഐ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്റ്റാർട്ട് അപ് രംഗത്ത് തിരുവനന്തപുരം 18 ആം സ്ഥാനത്ത് തുടരാൻ പാടില്ല എന്നാണ് തൻ്റെ ആഗ്രഹം. തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.