Tuesday, April 22, 2025
Latest:
Kerala

‘വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പ്’; കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് ഷാഫി പറമ്പിൽ

Spread the love

വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി ട്വൻ്റിഫോറിനോട് പറഞ്ഞു.

വടകരയിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വടകരയിൽ ഷാഫിയുടെ റോഡ് ഷോ പുരോഗമിക്കുകയാണ്.