National

രക്ഷാപ്രവര്‍ത്തനം വിഫലം; ഡല്‍ഹിയില്‍ കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു

Spread the love

ഡല്‍ഹിയില്‍ നാല്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണയാള്‍ മരിച്ചു.ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ കിണറില്‍ വീണയാളെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ വീണത്. ആദ്യം കുട്ടിയാണെന്ന് കരുതിയെങ്കിലും പിന്നീട് പരിശോധനയില്‍ പുരുഷനാണെന്ന് മനസിലായി. ഏകദേശം 30 വയസ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. പുറത്തെടുത്ത ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ചയാള്‍ എങ്ങനെ കുഴല്‍വീണെന്ന് അവ്യക്തമാണെന്നും പൊലീസ് പരിശോധിക്കുമെന്നും ഡല്‍ഹി ജലവിഭവ മന്ത്രി അതിഷി പറഞ്ഞു. ലോക്കല്‍ പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും എന്‍ഡിആര്‍എഫ് ടീമിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ഗംഗാപൂരിലും സമാനമായ അപകടമുണ്ടായിരുന്നു. ബൈര്‍വ ധാനി സ്വദേശി മോനാ ബായി (24) ആണ് മരിച്ചത്.