Gulf

കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ അമ്മമാർ ശ്രദ്ധിക്കണം; മല്ലികാ സുകുമാരൻ

Spread the love

ലോക വനിതാ ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൺസ് ഫോറം ദോഹയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. തുമാമയിലെ ഐസിബിഎഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത സിനിമാ-സീരിയൽ നടി മല്ലികാ സുകമാരൻ മുഖ്യാതിഥി ആയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച മല്ലികാ സുകുമാരൻ തന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന പ്രഭാഷണത്തിലൂടെ സദസ്സുമായി ആശയവിനിമയം നടത്തി. കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ അമ്മമാർ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസവും മനസ്സാന്നിദ്ധ്യവും ജീവിത വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും അവർ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ ജന. സെക്രട്ടറി കാജൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ ചെയർമാൻ വിഎസ് നാരായണൻ, പ്രസിഡണ്ട് സുരേഷ് കരിയാട് എന്നിവർ സംസാരിച്ചു. ആർ.ജെ ഫെമിന അവതാരകയായിരുന്നു . ഷാനവാസ് ബാവ (പ്രസിഡന്റ്, ഐസിബിഎഫ്),ഇപി അബ്ദുറഹ്മാൻ (പ്രസിഡന്റ്, ഐഎസ്സ്സി),ദീപക് ഷെട്ടി (വൈസ് പ്രസിഡന്റ്, ഐസിബിഎഫ്), ജയപാൽ (ട്രാക്) എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൻസ് ഫോറം പ്രസിഡന്റ് ഡോ. ഷീല ഫിലിപ്പോസ് മല്ലികാ സുകുമാരനെ പൊന്നാട അണിയിച്ചു. ജന. സെക്രട്ടറി സിമി ഷമീർ, വൈസ് പ്രസിഡന്റ് പ്രേമ ശരത്ത്, ഫോറം കൺവീനർമാരായ ചരിഷ്മ, മിനി, ട്രഷറർ സുനിത, സെക്രട്ടറി ഷൈനി കബീർ, സിനി ചന്ദ്ര തുടങ്ങിയ വിമൺസ് ഫോറം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. മല്ലിക സുകുമാരന് വേൾഡ് മലയാളി കൗൺസിൽ ഖത്തറിന്റെ സ്നേഹോപഹാരം കാജൽ സമ്മാനിച്ചു.

വിഎസ് നാരായണൻ വേൾഡ് മലയാളി കൗൺസിലിന്റെ മെമെന്റോ മല്ലിക സുകുമാരന് കൈമാറി. പ്രസിഡന്റ് സുരേഷ് കരിയാട്, ജന. സെക്രട്ടറി കാജൽ, വൈസ് ചെയർമാൻ, സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്റ് വർഗീസ്, സെക്രട്ടറി ലിജി, സെനിത്ത്, ഫോറം കൺവീനർമാരായ രഞ്ജിത്ത്, വിനോദ്, യൂത്ത് ഫോറം പ്രസിഡന്റ് ഫാസിൽ, ജന. സെക്രട്ടറി വിപിൻ പുത്തൂർ എന്നിവർ പങ്കെടുത്തു.