സെക്രട്ടേറിയറ്റിൻ്റെ മതിൽ ചാടിക്കടക്കാൻ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം; തലസ്ഥാനത്ത് തെരുവുയുദ്ധം
തുടരുന്ന വന്യജീവി ആക്രമണത്തിനെതിരെ കോണ്ഗ്രസിൻ്റെ വിവിധ സംഘടനകൾ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ആദ്യം പ്രതിഷേധിച്ച എം എസ് എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
മഹിള കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ചു. ഇത് പ്രതിരോധിക്കുന്നതിനിടെ പലതവണ പൊലീസും പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പ്രവർത്തകർ വടിയും മറ്റും പൊലീസിനു നേർക്ക് വലിച്ചെറിഞ്ഞു. പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും ചെറിയ രീതിയിൽ ഒരു ലാത്തി ചാർജും ജലപീരങ്കി പ്രയോഗവും മാത്രമാണ് പൊലീസ് നടത്തിയത്. ഇതിനിടെ ഒരു മാധ്യമപ്രവർത്തകനും പരുക്കേറ്റു.