Health

മുടികൊഴിച്ചിൽ അകറ്റാൻ തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

Spread the love

മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് മികച്ച പ്രതിവിധിയാണ് തെെര്. തൈരിൽ വിറ്റാമിൻ ബി 5, ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ പലതരം പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മുടിയിൽ നിന്ന് താരൻ അകറ്റാൻ സഹായിക്കുന്ന ഗുണങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ അകറ്റാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ…

ഒന്ന്…

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടേബിൾ സ്പൂൺ തൈരും രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് തലയിൽ പുരട്ടുക. 30 മിനിറ്റ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. കറ്റാർവാഴയിൽ ഉയർന്ന ആന്റി ബാക്ടീരിയൽ, ആൻറി ഫംഗസ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്…

‌രണ്ട് ടേബിൾ സ്പൂൺ തൈര്, രണ്ട് ടീസ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് മുടിയിലിടുക. ഈ പാക്ക്
തലയോട്ടിയിൽ വേരുകൾ മുതൽ അറ്റം വരെ മുഴുവൻ പുരട്ടുക. 20 മിനുട്ടിന് ശേഷം ഈ പാക്ക് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്…

പകുതി പഴുത്ത വാഴപ്പഴം, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് മുടിയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം മുടി നന്നായി കഴുകുക. താരനും മുടികൊഴിച്ചിലും അകറ്റാൻ ഈ പാക്ക് സഹായിക്കും. വാഴപ്പഴത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയുടെ കോശങ്ങളെ പരിപോഷിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും സഹായിക്കുന്നു.