Friday, May 15, 2026
Kerala

കോഴിക്കോട് കാട്ടുപോത്ത് ആക്രമണം; കർഷകനെ കുത്തിക്കൊന്നു

Spread the love

സംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബ്രഹാമിന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്.

അവയെ വെടിവച്ചുകൊള്ളാനുള്ള ഉത്തരവ് ഉടൻ വേണമെന്നും നാട്ടുകാർ ആവശ്യപെടുന്നു. ഇന്നലെയാണ് കാട്ടുപോത്തിനെ കണ്ടത് അതിനെ തുരത്താൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശി വാത്സയാണ് മരിച്ചത്. വച്ച് മരം ഊര് മൂപ്പന്റെ ഭാര്യയാണ് വത്സ. 62 വയസായിരുന്നു.