Friday, April 17, 2026
Latest:
Kerala

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 12ന് ഹാജരാകാൻ നിർദേശം

Spread the love

കിഫ്ബി മസാല ബോണ്ട് കേസിൽ ഡോ. ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം. ഈ മാസം 12ന് ഹാജരാകണമെന്നാണ് നിർദേശം. മുഴുവൻ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്.

ഇ.ഡി സമൻസ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സമൻസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.