World

കേൾക്കാം കേൾക്കാം കേട്ടുകൊണ്ടേയിരിക്കാം…; ഇന്ന് ലോക ശ്രവണദിനം

Spread the love

ഇന്ന് ലോക ശ്രവണദിനം. കാതുകളുടെ സംരക്ഷണവും ബധിരതയും കേൾവിക്കുറവും എങ്ങനെ തടയാം എന്നതിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. പുതിയ തലമുറയിൽ ദശലക്ഷക്കണിക്കിന് പേർ ബധിരതയോ കേൾവിക്കുറവോ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

80ശതമാനം പേരിലും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. കാതുകളുടെ സംരക്ഷണത്തെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതും തെറ്റായ ധാരണകളും പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകുന്നു. ബോധവൽക്കരണത്തിലൂടെ വെല്ലുവിളികളെ മറികടക്കുകയാണ് ലോകശ്രവണ ദിനം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഈ ദിനത്തിൽ ശ്രവണപരിചരണത്തെക്കുറിച്ചുള്ള സെമിനാറുകളും സൗജന്യചികിത്സാ ക്യാംപുകളും ബോധവൽക്കരണക്ലാസുകളും സംഘടിപ്പിക്കുന്നു. 2007-ലാണ് ലോക ശ്രവണ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. മുമ്പ്, ഈ ദിനം അന്താരാഷ്ട്ര ചെവി സംരക്ഷണ ദിനമായി അംഗീകരിച്ചിരുന്നു. 2016 ന് ശേഷം ലോകാരോഗ്യ സംഘടന ഇതിന്റെ പേര് ലോക ശ്രവണ ദിനം എന്നാക്കി മാറ്റി.