Kerala

ഇൻ്റർനാഷണൽ ഷോപ്പിംഗ് അനുഭവമൊരുക്കുവാൻ നെസ്റ്റോ ഈസി നാളെ മുതൽ പട്ടാമ്പിയിൽ പ്രവർത്തനം ആരംഭിക്കും

Spread the love

പട്ടാമ്പി:പട്ടാമ്പിയുടെ മണ്ണിൽ ഇൻ്റർനാഷണൽ ഷോപ്പിംങിൻ്റെ പുത്തൻ അനുഭവവുമായി ഇന്ത്യയിലും വിദേശത്തുമായ് 122 ഷോറോമുകൾ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ പട്ടാമ്പിയിലെ ഷോറൂം നാളെ (29-02-2024 വ്യാഴം) ഉദ്ഘാടനം ചെയ്യപ്പെടും.

20000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ വിവിധ ഡിപ്പാർട്ട് മെൻ്റൽ സ്റ്റോറുകൾ ഉൾപ്പെടുന്ന സെക്ഷനുകൾ, ലോകോത്തര ബ്രാൻഡ്സ്, ഫാഷൻ, ടോയ്സ് , ഫ്രൂട്സ് & വെജിറ്റബിൾ |, ബേക്കറി തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്ന ശ്രേണിയാണ് പട്ടാമ്പി നെസ്റ്റോ ഈസിയിൽ അവതരിപ്പിക്കുന്നത്.

നെസ്റ്റോ ഗ്രൂപ്പിൻ്റെ കേരളത്തിലെ ഒമ്പതാമത് ഷോറൂമാണ് പാലക്കാട് പട്ടാമ്പിയിലെ *മാൾ ഓഫ് ഗരുഡയിൽ* നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഇരുപതിനായിരത്തിലധികം സ്ക്വയർ ഫീറ്റിൽ സജ്ജീകരിച്ച ഷോപ്പിംഗ് മാളിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും പ്രത്യേക എൻട്രൻസുകളും ഒരുക്കിയാണ് നെസ്റ്റോ ഈസി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.