National

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ റദ്ദാക്കി

Spread the love

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇത്തരം അനാശാസ്യ ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്’, ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

നാല് ഷിഫ്റ്റുകളിലായി ഈ മാസം 17,18 തീയതികളിലായാണ് യുപി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തിയിരുന്നത്. അറുപതിനായിരത്തോളം ഒഴിവുകളിലേക്ക് അഞ്ച് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.