താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്.
അഞ്ചു വർഷത്തിനു മുമ്പ് റിട്ടേൺ സമർപ്പിക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങൾ കോൺഗ്രസിനായി മാത്രം ഭേദഗതി ചെയ്യാൻ സാധിക്കില്ല.
താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വിവരങ്ങൾ കോൺഗ്രസ് സമർപ്പിച്ച മതിയാകൂവെന്നും കൃത്യമായ സാമ്പത്തിക വിവരങ്ങളുടെ കണക്കുകൾ നൽകില്ലെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരുന്നു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളിലുള്ള പണം ഉപയോഗിക്കാം. അതിനര്‍ഥം 115 കോടി മരവിപ്പിച്ചുവെന്നാണ്. കറന്റ് അക്കൗണ്ടുകളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ തുകയാണിതെന്നും അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.
‘ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറഞ്ഞിരുന്നു.