Kerala

കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് പരാതി’; ജലവിതരണം നിർത്തി

Spread the love

ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള കിണറാണിത്. കിണർ ശുദ്ധികരിക്കാൻ കളക്ടർ നിർദേശം നൽകി. 60 ഓളവും വീട്ടുകാർ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസാണിത്. തോട്ടിൽ നിന്നുള്ള തോട്ടിലെ ഓരാണിതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.

ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.