Wednesday, January 22, 2025
Kerala

‘നേതാക്കൾ പാർട്ടി വിടുന്നത് അവരുടെ കുഴപ്പം കൊണ്ടാണ്, അതിന് രാഹുൽ ഉത്തരവാദിയല്ല’; കെ.സി വേണുഗോപാൽ

Spread the love

രണ്ടാം ഭാരത് ജോഡോ അനവസരത്തിലെന്ന വിമർശനത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. താഴെത്തട്ടിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിൻ്റെ യാത്ര. യാത്രയിലൂടെ രാജ്യത്തിൻ്റെ ഐക്യം വീണ്ടെടുക്കുമെന്നും പാർട്ടിയെ തകർക്കുകയാണ് വിമർശനത്തിൻ്റെ ലക്ഷ്യമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ട്വന്റി ഫോറിന്റെ ‘ഫയറിംഗ് ലൈൻ വിത്ത് കെ.ആർ ഗോപീകൃഷ്ണൻ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സഖ്യത്തിന് പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരും. വ്യത്യസ്ത നിലപാടുളവരെ ഒന്നിപ്പിക്കുക എളുപ്പമല്ല. സഖ്യം രൂപീകരിക്കുമ്പോൾ തന്നെ ഇക്കാര്യം കോൺഗ്രസ് അറിഞ്ഞിരുന്നു. ഐക്യത്തിന് കോൺഗ്രസ് താഴ്മയോടെയാണ് നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് വിട്ടവരെയും അദ്ദേഹം വിമർശിച്ചു. ഭീഷണികൾക്ക് വഴങ്ങുന്നവരും സ്ഥാനമോഹികളുമാണ് പാർട്ടിവിടുന്നത്. ആളുകൾ വിട്ടു പോകുന്നതിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദി. പാർട്ടിയോട് കൂറുള്ളവർ ഒപ്പം നിൽക്കും. നേതാക്കൾ വിട്ടു പോയത് അവരുടെ കുഴപ്പം കൊണ്ടാണ് അതിന് രാഹുലിന്മേൽ പഴി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോൺഗ്രസിൽ അനൈക്യമില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാൽ പ്രധാനമന്ത്രിയുടെ സ്‌നേഹവിരുന്നിൽ പങ്കെടുത്ത എൻ.കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ചു. വിരുന്നിൽ പങ്കെടുത്തിൽ തെറ്റില്ല. പ്രേമചന്ദ്രന്റെ അളക്കേണ്ടത് പാർലറുന്റിലെ പ്രകടനം മുൻ നിർത്തി. സഭയിൽ മോദിയെ വിമർശിക്കുന്നവരിൽ പ്രേമചന്ദ്രൻ മുൻപന്തിയിലാണ്. വിവാദം അനാവശ്യമെന്നും കെ.സി വേണുഗോപാൽ.