National

കേന്ദ്രത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാലോ?’; ബിജെപിയോട് അരവിന്ദ് കെജ്രിവാൾ

Spread the love

ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേന്ദ്രത്തിൻ്റെ പുതിയ ആയുധം. ആം ആദ്മി പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ, ഇതേ നിയമം (പിഎംഎൽഎ) ബിജെപിക്കും ബാധകമാകുമെന്നും കെജ്രിവാൾ.

രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ സർക്കാരുകൾക്കെതിരെ കേന്ദ്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് അവരുടെ പുതിയ ആയുധം. ഇതുവരെ, കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ അവനെ/അവളെ ജയിലിലേക്ക് അയച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, ആരെ ജയിലിലടക്കണമെന്ന് അവർ (ബിജെപി) തീരുമാനിക്കുന്നു, പിന്നീടാണ് ആ വ്യക്തിക്കെതിരെ ഏത് കേസ് ചുമത്തുമെന്ന് ചിന്തിക്കുക-കെജ്രിവാൾ പറഞ്ഞു.

“(മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി) ഹേമന്ത് സോറനെ ജയിലിൽ അടച്ചത് കേസ് പോലും തുടങ്ങാത്ത സമയത്താണ്…നാളെ അവർക്ക് എന്നെയും വിജയനെയും സ്റ്റാലിനേയും സിദ്ധരാമയ്യയേയും ജയിലിൽ അടച്ച് സർക്കാരിനെ താഴെയിറക്കാം. കാലം മാറി അധികാരം നമുക്ക് വന്നാലോ? മറുവശത്ത് നിങ്ങളും, ഇതേ നിയമം ബിജെപിക്കും ബാധകമാകും”- കേന്ദ്ര സർക്കാരിനെതിരെ കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.