Friday, December 13, 2024
Latest:
National

ജോലി കണ്ടെത്തി തരാമെന്ന് വാഗ്ദാനം; പെൺകുട്ടിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്ത് പിടിയിൽ

Spread the love

പെൺകുട്ടിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്ത് പിടിയിൽ. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നിന്നുള്ള യുവതിയാണ് ഡൽഹിയിൽ വച്ച് ക്രൂര പീഡനത്തിന് ഇരയായത്. പ്രതി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ചൂടുപയർ കറി ഒഴിച്ച് പൊള്ളിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ജനുവരി 30-ന് നെബ് സരായ് പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു സഹായ അഭ്യർത്ഥന സന്ദേശം എത്തിയതോടെയാണ് ക്രൂരമായ പീഡന വിവരം പുറത്തുവന്നത്. 4 മാസം മുൻപാണ് പ്രതി പരാസുമായി യുവതി സൗഹൃദത്തിലായത്. തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്തെ വാടകക്കെട്ടിടത്തിൽ ഒരു മാസത്തോളമായി പരാസിനൊപ്പമാണ് യുവതിയുടെ താമസം.

ജനുവരി ആദ്യം വീട്ടുജോലിക്കായി ബംഗളുരുവിലേക്ക് പോകാൻ യുവതി പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് പരാസിനെ കാണാൻ ഡൽഹിയിൽ എത്തി. ഡൽഹിയിൽ ഒരു ജോലി കണ്ടെത്തി തരാമെന്ന് ഇയാൾ യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതിൻ പ്രകാരമാണ് യുവതി ഡൽഹിയിൽ എത്തിയത്. പിന്നീട് പെൺകുട്ടിയെ ഒരാഴ്ചയോളം ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും വിധേയയാക്കി.

പെൺകുട്ടിയുടെ ദേഹത്ത് ഇയാൾ ചൂടുള്ള പയർ കറി ഒഴിച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തുകയും വൈദ്യസഹായത്തിനായി എയിംസിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ ചതവുകളും പൊള്ളലേറ്റ പാടുകളും ഉണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.