Sunday, January 19, 2025
Latest:
World

ഹോങ്കോങ് വിമാനത്താവള ജീവനക്കാരൻ വിമാനം കയറിയിറങ്ങി കൊല്ലപ്പെട്ടു

Spread the love

ഹോങ്കോങ് വിമാനത്താവള ജീവനക്കാരൻ വിമാനം കയറിയിറങ്ങി കൊല്ലപ്പെട്ടു. ടോ ട്രക്കിൽ നിന്ന് നിലത്തുവീണ തൊഴിലാളിയുടെ പുറത്തുകൂടി വിമാനം കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ, ഒരാൾ ചലനമറ്റു കിടക്കുന്നതായി വിമാനത്താവള ജീവനക്കാരിൽ നിന്ന് പൊലീസിനു സന്ദേശം ലഭിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ 34കാരനായ ഒരാൾ ഗുരുതരമായ പരുക്കുകളോടെ നിലത്തുകിടക്കുന്നത് കണ്ടെത്തി. പരിശോധനയിൽ ഇയാൾ മരിച്ചിരുന്നു.

ഇയാൾ വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് അന്വേഷണത്തിൽ പൊലീസിനു മനസിലായി. ട്രക്ക് ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.