29 നെതിരെ 47 വോട്ട്; ഝാർഖണ്ഡിൽ ചംപൈ സോറൻ സർക്കാർ വിശ്വാസ വോട്ട് നേടി
ഝാർഖണ്ഡിൽ എഎംഎം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിൽ തുടരും. വിശ്വാസ വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 29 വോട്ടും ഭരണപക്ഷത്തിന് 47 വോട്ടുമാണ് നേടാനായി. സർക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിർത്താൻ വേണ്ടിയിരുന്നത്. 81 അംഗ നിയമസഭയിൽ 47 വോട്ടുകൾ നേടി.
ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടർന്നാണ് ചംപൈ സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് സഭയിൽ സംസാരിച്ച മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ താനിവിടെ കണ്ണുനീർ വീഴ്ത്താൻ വന്നതല്ലെന്നും ഇവിടെ ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും കണ്ണുനീരിന് വിലയില്ലെന്നും വികാരഭരിതനായി പറഞ്ഞു.
അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും റായ്പൂരിലെ നിയമസഭയിൽ വിശ്വാസവോട്ടിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.