Friday, December 13, 2024
Latest:
Kerala

മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ല’; കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകര്‍

Spread the love

ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് പറഞ്ഞു. ചീഫ് ജസ്റ്റിസോ ഫുള്‍ കോടതിയോ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ലെന്നും യശ്വന്ത് ഷേണായ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിപ്രായമാണെന്നും വ്യക്തമായി സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.