Friday, December 13, 2024
Kerala

പത്തനംതിട്ടയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

Spread the love

പത്തനംതിട്ട എം.സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്ത 2 പേരിൽ ഒരാളാണ് മരിച്ചത്. ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല. തിരുവനന്തപുരം സ്വദേശികളാണ് കാറിൽ യാത്ര ചെയ്തത്. രാവിലെ 6.45നായിരുന്നു കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാറ് വെട്ടിപ്പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത്.