Kerala

ലീഗുമായി പ്രശ്നങ്ങളൊന്നുമില്ല, എല്ലാ കാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളത്; കെ. സുധാകരൻ

Spread the love

ലീഗുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാകാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളതെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ലോക്സഭ സീറ്റ് ചർച്ചകൾ യൂഡിഎഫ് ഭംഗിയായി പൂർത്തിയാക്കും. കോൺഗ്രസ് സ്ഥാനാർഥി നിർണയിച്ച ചർച്ച ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്ന ഒന്നല്ല. ഇന്നത്തെ യോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രധാന അജണ്ടയെന്നും സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റ്‌ ചോദിക്കാൻ ലീഗിന് യോഗ്യത ഉണ്ടെന്ന് കോൺ​ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ പ്രതികരിച്ചു. അങ്ങനെ മുൻപ് കൊടുത്ത ചരിത്രമുണ്ട്. മൂന്നാം സീറ്റ് ആവശ്യം കോൺഗ്രസിന്റെ പരിഗണനയിലാണ്. ഇക്കാര്യം ഹൈക്കമാന്റുമായി ആലോചിച്ച് ഉചിതമായി തീരുമാനമെടുക്കും.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്ന വിവരം മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് കണ്ണൂർ ജില്ലാപ്രസിഡന്റ് അബ്ദുൽ കരീം ചേലേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂർ ബാഫക്കി തങ്ങൾ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം കെ. സുധാകരൻ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെന്നാണ് അറിവ്. അതുകൊണ്ടു തന്നെ പാർട്ടിക്ക് ഇക്കാര്യത്തിൽ വിവരമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

: