Kerala

പെട്രോളിംഗിനിടെ പൊലീസുകാർക്ക് മർദനം; ബൈക്ക് യാത്രികൻ അറസ്റ്റിൽ

Spread the love

ബാലരാമപുരത്ത് പൊലീസുകാർക്ക് മർദനം. പെട്രോളിംഗിനിടെ വാഹനമുടമയിൽ നിന്നാണ് മർദനമേറ്റത്.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പൊലീസുകാരെയാണ് മർദിച്ചത്. ഗ്രേഡ് എസ്.ഐ സജി ലാലും, സിവിൽ പൊലീസ് സന്തോഷ് കുമാർ എന്നിവർക്കാണ് മർദനമേറ്റത്.

ബാലരാമപുരം വടക്കേവിള സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ മർദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ബൈക്ക് ഉടമ മുഹമ്മദ് അസ്കർ പൊലീസിനെ മർദിക്കുന്ന
ദ്യശ്യങ്ങൾ ലഭിച്ചു.