മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്; വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം
മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാലിനാണ് നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളത്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൽക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.