Tuesday, April 22, 2025
Latest:
Kerala

മസാല ബോണ്ട് കേസ്; തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

Spread the love

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം. ഹർജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമുമമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബ‌ഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.