Saturday, December 28, 2024
Latest:
National

ഝാര്‍ഖണ്ടില്‍ നാടകീയ നീക്കങ്ങള്‍; ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപൈ സോറന്‍ പുതിയ മുഖ്യമന്ത്രി

Spread the love

ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹേമന്ത് സോറനെ ഇ ഡി ആറ് മണിക്കൂറായി ചോദ്യം ചെയ്ത് വരികയാണ്. സോറന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഹേമന്ത് സോറന്‍ രാജിവയ്ക്കുന്നതായി അറിയിച്ചത്.

സോറന്റെ വസിതിയില്‍ മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഇ ഡി സംഘം 36 ലക്ഷം രൂപയും ചില നിര്‍ണായക രേഖകളും കണ്ടെടുത്തു. ഇ ഡി സംഘം സോറനുമായി ത്സാര്‍ഖണ്ഡിലെത്തിയിട്ടുണ്ട്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോറന്‍ മുന്‍പ് തന്നെ എസ്സി/എസ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തന്നെയും തന്റെ സമുദായത്തേയും ഇകഴ്ത്തിക്കാണിക്കാന്‍ ഇ ഡി അനാവശ്യകാര്യങ്ങള്‍ കെട്ടിച്ചമച്ചെന്നായിരുന്നു സോറന്റെ ആരോപണം.