Friday, December 13, 2024
Latest:
National

വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈഎസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും

Spread the love

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും. സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും. എഐസിസി ആസ്ഥാനത്ത് വച്ച് രാവിലെ പത്തരയ്ക്കാണ് ശർമിള കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുക.

ഡൽഹിയിൽ എത്തിയ ശർമിള കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കുടിക്കാഴ്ച നടത്തും. ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ശർമിളയെ നിർത്താനാണ് കോൺഗ്രസ് നീക്കം. ശർമിളയക്ക് സുപ്രധാന ചുമതലകൾ കോൺഗ്രസ് നൽകിയേക്കും. അതേസമയം, വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മ കോൺഗ്രസിൽ ഇന്ന് അംഗത്വം സ്വീകരിച്ചേക്കില്ല.