Business

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വിപണി വില അറിയാം

Spread the love

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 46,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 240 രൂപയോളം ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ വർധിച്ചു. വിപണി നിരക്ക് 5800 രൂപയാണ്.

ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്. തുടർന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്.