Thursday, December 26, 2024
Latest:
technology

അപകടം സംഭവിച്ചാൽ സെൻസറുകൾ വഴി എമർജൻസി സിഗ്നൽ; സ്പീഡും ലൊക്കേഷനും ട്രാക്കിങ്; സ്മാർട്ടായി ഹെൽമറ്റ്

Spread the love

സ്മാർട്ട് ഫോൺ, സ്മാർട്ട് ​ഗ്ലാസ്, സ്മാർട്ട് വാച്ച്, സ്മാർട്ട് റിങ് എന്നിവയെല്ലാം വന്നു കഴിഞ്ഞു. ഇപ്പോൾ വിപണിയിൽ പ്രിയമായി മാറുകയാണ് സ്മാർട്ട് ഹെൽമറ്റുകൾ. കുറച്ചുകാലമായി കുറച്ചു കാലമായി ഇവ വിപണിയിൽ ഉണ്ടെങ്കിലും അധികം ആളുകൾ കേട്ടുകാണാൻ വഴിയില്ല. സുരക്ഷ നൽകുന്നതിനോടൊപ്പം പല തരത്തിലുള്ള ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം സ്മാർട്ട് ഹെൽമെറ്റുകൾ.

സ്മാർട്ട് ഹെൽമെറ്റിലെ ബ്ലൂടൂത്തിന്റെ സഹായത്താൽ നിങ്ങൾക്ക് നാവി​ഗേഷനുകളും വ്യക്തമായി അറിയാൻ സാധിക്കുന്നതായിരിക്കും. ഫോണിലെ ജിപിഎസ് കണക്ട് ചെയ്യുന്നതോടെ പോകേണ്ട വഴി ഏതാണ് എന്നുള്ള വോയിസ് സന്ദേശങ്ങൾ നമ്മുക്ക് അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ സ്മാർട്ട് ഫോണിലെ സെൻസറുകളുമായി ഈ സ്മാർട്ട് ഹെൽമെറ്റ് കണക്ട് ചെയ്യുന്നതോടെ നിരവധി സുരക്ഷാ ഫീച്ചറുകളും ഈ സ്മാർട്ട് ഹെൽമെറ്റ് വാ​ഗ്ദാനം ചെയ്യുന്നതാണ്.

കൂടാതെ വേഗതയും ലൊക്കേഷനും മറ്റ് സുപ്രധാന വിവരങ്ങളും തത്സമയം ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. അപകടം സംഭവിച്ചാൽ സെൻസറുകൾ വഴി എമർജൻസി സിഗ്നൽ അടുത്തുള്ള ആശുപത്രികളിലേക്കോ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലെ വേണ്ടപ്പെട്ടവർക്കോ അയയ്ക്കുന്നതായിരിക്കും. യുഎസ്ബി പോർട്ടിന്റെ സഹായത്തോടെയാണ് ഇത്തരം സ്മാർട്ട് ഹെൽമെറ്റുകൾ ചാർജ് ചെയ്യുന്നത്. നിങ്ങളുടെ ഫോണിന്റെ ചാർജർ തന്നെ ഇതിനുവേണ്ടി ഉപയോ​ഗിക്കാവുന്നതാണ്.